കണ്ണൂര്‍: വഴിതെറ്റി എത്തിയ 26കാരിയായ യുവതിയെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബസ് കണ്ടക്ടർമാരെ അറസ്റ്റ് ചെയ്തു. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന്‍ (30) എന്നിവരെയാണ് തളിപറമ്ബ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിൽ രൂപേഷിനെയും മിഥുനെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ലോഡ്ജിലെത്തിച്ച് ബസ് കണ്ടക്ടര്‍മാരായ രണ്ടു പേര്‍ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്.
വടകര സ്വദേശിനിയായ യുവതിയാണ് ലൈംഗിക പീഡനത്തിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 22ന് വൈകീട്ടു വീട്ടില്‍ നിന്ന് ഇറങ്ങി യുവതിയെ പറ്റി പിന്നീട് ഒരു വിവരവും ഇല്ലായിരുന്നു. യുവതി നല്‍കിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ ഉടന്‍ തന്നെ പിടികൂടുകയും ചെയ്തു.
അതേസമയം, യുവതിയുടെ ബന്ധു നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അങ്ങനെയെരിക്കെ ഇന്നലെ രാത്രി തളിപ്പറമ്പിലെ പെട്രോൾ പമ്പിന് സമീപം നിർത്തിയിരുന്ന ബസ്സിലാണ് യുവതിയെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി വിവരങ്ങൾ ചോദിച്ചതിന് ശേഷമാണ് പീഡനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി രണ്ട് ബസ് കണ്ടക്ടർമാർ പീഡിപ്പിച്ചെന്നാണ് യുവതി മൊഴി നല്‍കിയത്. യുവതി നല്‍കിയ വിവരം അനുസരിച്ച് അന്വേഷണം നടത്തിയ പൊലീസ് പ്രതികളെ ഉടന്‍ തന്നെ പിടികൂടുകയും ചെയ്തു.
22 ന് വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി 24 ന് വൈകുന്നേരം കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ബസിൽ കയറി. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്ന് രൂപേഷ് യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി. അതേസമയം, മറ്റൊരു കണ്ടക്ടറായ മിഥുനെ രൂപേഷ് വിളിച്ചു. ഇരുവരും ചേർന്ന് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചു. അതേസമയം, യുവതി ബഹളം വെച്ചതോടെ രൂപേഷ് യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്ബിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായി.
അതേസമയം, തളിപറമ്പ്, പയ്യനൂർ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവറുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയായിരുന്നു. അതേസമയം, യുവതിയുടെ മൊബൈലിലേക്ക് പോലീസ് വീഡിയോ കോൾ ചെയ്തു. അപ്പോള്‍ കണ്ട ദൃശ്യത്തില്‍ പറശ്ശിനിക്കടവിലെ പെട്രോള്‍ പമ്ബാണെന്ന് മനസ്സിലായി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പയോളിയിലേക്ക് മാറിയ കണ്ണൂരിൽ നിന്നുള്ള സിഐകെ കൃഷ്ണനും എസ്ഐ വി ആർ വിനേഷും തളിപ്പറമ്പ് എസ്ഐ എ കെ സജീഷിനെ വിവരം അറിയിച്ചു. രാത്രിയിൽ, പമ്പിന് സമീപം നിർത്തിയിരുന്ന ബസുകളിൽ തളിപ്പറമ്പ് പോലീസ് റെയ്ഡ് നടത്തി. അപ്പോഴാണ് യുവതിയെ ബസ്സിൽ അവശയായ നിലയിൽ കണ്ടെത്തിയത്. പോലീസ് ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്തു.
എന്നാൽ, 22 ന് വൈകുന്നേരം വീട്ടിൽ നിന്ന് പോയ യുവതി രണ്ടു ദിവസം എവിടെയായിരുന്നുവെന്നു വ്യക്തമായിട്ടില്ല. ഇതിനെക്കുറിച്ച് ചോദിക്കുമ്പോൾ, യുവതി പരസ്പരവിരുദ്ധമായ ഉത്തരം നൽകുന്നു. സംഭവം വ്യക്തമാക്കുന്നതിനായി കൂടുതൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. വടകര ഡി.എസ്.പി മൂസ വള്ളിക്കടൻ കേസ് അന്വേഷിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









