വിവാഹിതരായ ദമ്പതികൾക്ക് ഗർഭധാരണത്തെക്കുറിച്ച് നിരവധി ആശങ്കകൾ ഉണ്ടാകാം. എത്രയും വേഗം ഗർഭം ധരിക്കണോ, ലൈംഗിക ബന്ധത്തിന് ശേഷം ഗർഭധാരണം ഉറപ്പാക്കാൻ എന്താണ് ശ്രദ്ധിക്കേണ്ടത്, ഗർഭാവസ്ഥയ്ക്ക് സാധ്യമായ എല്ലാ ദിവസങ്ങളിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടണോ തുടങ്ങിയ സംശയങ്ങൾ പെരുകുന്നു. ഈ ആശങ്കകൾ പരിഹരിക്കാം.
വിവാഹം കഴിഞ്ഞാലുടൻ ഗർഭിണിയാകണോ?
വിവാഹം കഴിഞ്ഞ് 8 മുതൽ 12 മാസം കഴിഞ്ഞ് ഗർഭം ധരിക്കുന്നതാണ് നല്ലത്. പരസ്പരം അറിയാനും മനസിലാക്കാനും അടുപ്പം വളർത്താനും ഈ സമയം ഉപയോഗിക്കാം. ഒരു നല്ല അച്ഛനും അമ്മയും ആകാനുള്ള മാനസിക തയ്യാറെടുപ്പും ഈ കാലയളവിൽ ചെയ്യാം.
ലൈംഗികതയ്ക്ക് ശേഷം ഗർഭം ഉറപ്പാക്കാൻ?
ബന്ധപ്പെട്ടതിനു ശേഷം 20-30 മിനിറ്റ് കിടക്കയിൽ കിടക്കുക. ഇതിനുശേഷം മാത്രം മൂത്രമൊഴിക്കുകയോ കഴുകുകയോ ചെയ്യാം. ഇത് ശുക്ലത്തെ യോനിയിൽ തുടരാൻ സഹായിക്കുന്നു. ആഴത്തിൽ ലിംഗപ്രവേശം സാധ്യമാകുന്ന ലൈംഗികനിലകൾ സ്വീകരിക്കാം. ജെൽ പോലുള്ള സിന്തറ്റിക് ലൂബ്രിക്കന്റുകൾ ശുക്ലത്തിന്റെ ചലനത്തെ ബാധിച്ചേക്കാം. അതിനാൽ ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
ഗർഭധാരണ സാധ്യതയുള്ള എല്ലാ ദിവസവും ബന്ധപ്പെടണോ?
സ്ത്രീകളിൽ ഗർഭാവസ്ഥയുടെ ഏറ്റവും സാധ്യതയുള്ള ദിവസങ്ങൾ കണ്ടെത്തി ബന്ധപ്പെട്ടാൽ മതിയാകും. കൃത്യമായി 28 ദിവസത്തെ ആർത്തവചക്രമുള്ളവർക്ക് 14-ാം ദിവസമാണ് അണ്ഡോത്പാദനം നടക്കുന്നത്. അവരെ ഗർഭാവസ്ഥയ്ക്കായി 11 മുതൽ 14 ദിവസം വരെ ബന്ധപ്പെടാം.
ദിവസേന ബന്ധപ്പെടുന്നത് ശുക്ല ചലനശേഷിയെ ബാധിക്കുന്നുണ്ടോ?
ഒരിക്കലുമില്ല. പതിവ് ലൈംഗികബന്ധം വഴി ഗർഭധാരണശേഷി മെച്ചപ്പെടുകയേ ഉള്ളു. ദിവസേന ബന്ധപ്പെടുന്നവരിൽ ആർത്തവചക്രത്തിൽ ഗർഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. പുരുഷൻമാരിൽ ബീജങ്ങളുടെ എണ്ണം വർധിപ്പിക്കാൻ പങ്കാളിയുടെ പരിലാളനകൾക്കു കഴിയുമെന്നും ആ ബീജങ്ങൾ ശക്തിയുള്ളവ ആയിരിക്കുമെന്നും ഗവേഷണങ്ങൾ പറയുന്നുണ്ട്.
ഗർഭിണിയായിക്കഴിഞ്ഞ് ലൈംഗികബന്ധം പാടുണ്ടോ?
ഗർഭിണിയായിക്കഴിഞ്ഞ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ല. സ്ത്രീകൾക്ക് സൗകര്യപ്രദമായ പൊസിഷനുകൾ സ്വീകരിക്കാം. ആദ്യ മാസങ്ങളിൽ മിക്കവാറും എല്ലാ പൊസിഷനുകളും സുരക്ഷിതമാണ്. എങ്കിലും ഡോക്ടറുടെ ഉപദേശം കൂടി സ്വീകരിക്കുന്നത് ആശങ്കകളകറ്റാൻ സഹായിക്കും. വയറിന്റെ വലുപ്പം കൂടുമ്പോള്‍ അധിക സമ്മർദം വയറിലേൽക്കാത്ത വിധമുള്ള പൊസിഷനുകൾ സ്വീകരിക്കാം. എന്തെങ്കിലും ആരോഗ്യപ്രശ്നമുള്ളവർ നിർബന്ധമായും ഡോക്ടറുടെ ഉപദേശം തേടിയശേഷമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാവൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









