സംസ്ഥാനത്ത് സ്വർണ വില ഉയരുന്നത് തുടരുകയാണ്. പവന്റെ വില 200 രൂപ ഉയർന്ന് 36,080 രൂപയായി. കഴിഞ്ഞദിവസം രൂപ 35,880 രൂപയായിരുന്നു. ഒരു ഗ്രാമിന്റെ വില 4510 രൂപയാണ്.
ആഗോള വിപണിയിലും വില ഉയർന്നു. സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1,793.32 ഡോളറായി ഉയർന്നു. യുഎസ് ട്രഷറി വരുമാനം കുറയുകയും ഡോളർ ദുർബലമാവുകയും ചെയ്തതാണ് സ്വർണ വിലയിലുണ്ടായ വർധനവിന് കാരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









