പെരുമണ്ണ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസ് പരിശോധനകൾ ചിത്രീകരിക്കുകയായിരുന്ന പെരുമണ്ണ പ്രസ് ക്ലബ്ബ് ഭാരവാഹിയും പെരുമണ്ണ ന്യൂസിൻ്റെ റിപ്പോർട്ടറുമായ നിഹാലിനെ പെരുമണ്ണയിൽ പൊതുജനമധ്യത്തിൽ വെച്ച് അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്ന് പെരുമണ്ണ, മാവൂർ പ്രസ് ക്ലബ്ബുകൾ ഗൂഗിൾ മീറ്റിലൂടെ നടത്തിയ പ്രതിഷേധയോഗത്തിൽ ആവശ്യപ്പെട്ടു.
നിഹാലിനെ അര മണിക്കൂറോളം പൊരിവെയിലത്ത് നിർത്തുകയും മൊബൈലിൽ പകർത്തിയ ഫോട്ടോ ബലമായി ഡിലീറ്റ് ചെയ്യിപ്പിക്കുകയും ചെയ്തത് മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി.
ഇത് സംബന്ധിച്ച് പെരുമണ്ണ പ്രസ്ക്ലബ്ബ് സിറ്റി പൊലീസ് കമ്മീഷണർക്കും പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകി.
യോഗത്തിൽ ടി.വി.മാധവൻ, വി.പി.കബീർ, രജിത്ത് മാവൂർ, കെ.പി.അബ്ദുൽ ലത്തീഫ്,
പി.ശ്രീനിവാസൻ, ബഷീർ വെളളായിക്കോട്, ശൈലേഷ് അമലാപുരി, ഷമീർ സി.കെ, ലത്തീഫ് കുറ്റികുളം, എം.ഉസ്മാൻ, ടി.വി.സുനിൽകുമാർ, ഫൈസൽ അലി പെരുവയൽ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









