ചെന്നൈ: കെഎസ്‌ആർടിസി എന്ന പേരിൽ കർണാടക ആർടിസിയുമായുള്ള തർക്കത്തിൽ കേരള ആർടിസി (K S R T C) വിജയിച്ചു. ഏഴുവർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ട്രേഡ് മാർക്ക് രജിസ്ട്രാർ കെഎസ്ആർടിസി (K S R T C) എന്ന പേര് കേരളം മാത്രമേ ഉപയോഗിക്കാവൂവെന്ന് ഉത്തരവിട്ടത്. കെഎസ്‌ആർടിസി എന്ന പേര് കേരളത്തിൽ മാത്രം ഉപയോഗിക്കണമെന്ന് വ്യാപാരമുദ്രകളുടെ രജിസ്ട്രാർ നിർദ്ദേശിച്ചു. ‘അനവണ്ടി’ എന്ന പേര് കെ.എസ്.ആർ.ടി.സിക്ക് മാത്രമായിരിക്കും.
കർണാടകത്തിലേയും കേരളത്തിലേയും റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾ കെ.എസ്.ആർ.ടി.സി എന്ന പേരാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് കർണ്ണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് കോർപറേഷൻ ഈ പേര് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. പിന്നാലെ കേരളവും നിയമപരമായി രംഗത്തെത്തി.
വർഷങ്ങളുടെ നിയമപോരാട്ടങ്ങൾക്ക് ശേശം. കേരളത്തിലാണ് ആദ്യം ഈ പേര് ഉപയോഗിച്ചതെന്ന് രജിസ്ട്രാറെ ബോധ്യപ്പെടുത്തിയ ശേഷമാണ് കെഎസ്ആർടിസി എന്ന പേര് കേരളം സ്വന്തമാക്കിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965 ലാണ് കെഎസ്ആർടിസി എന്ന് കേരളം ഉപയോഗിച്ചു തുടങ്ങിയത്. കർണാടകയാകട്ടെ 1973ലാണ് ചുരുക്കെഴുത്ത് ആദ്യമായി ഉപയോഗിച്ചത്.
“ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ എസ് ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. ഇത് കെ എസ് ആർ ടി സിക്ക് ലഭിച്ച നേട്ടമാണ്” ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








