ജമ്മുകാശ്മീരിലെ പുൽവാമയിൽ ബിജെപി കൗൺസിലർ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ദക്ഷിണ കാശ്മീരിലെ ബിജെപി നേതാവ് രാഗേഷ് പണ്ഡിതയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. ട്രാൽ മുൻസിപ്പാലിറ്റി കമ്മിറ്റി അംഗമാണ് രാകേഷ്. മൂന്ന് പേരാമ് ആക്രമണം നടത്തിയത്. ട്രാലിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെയാണ് രാകേഷ് പോയത്. ഒരാഴ്ച മുമ്പ് മരിച്ച ബന്ധുവിന്റെ വീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം നടന്നതെന്ന് ബിജെപി പറയുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









