തിരുവനന്തപുരം: ജൂൺ 10 മുതൽ 12 വരെ കേരള തീരത്തും ലക്ഷദ്വീപിലും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.എസ്.കെ.കുമാർ പറഞ്ഞു. നവജോത് ഖോസ അറിയിച്ചു.
ജൂൺ 8 മുതൽ 10 വരെ വടക്ക്-പടിഞ്ഞാറ് അറബിക്കടൽ, പടിഞ്ഞാറൻ അറബിക്കടലിന്റെ മധ്യഭാഗം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെയും തെക്ക് ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗത്ത് ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ജൂൺ 10 ന് 50 മുതൽ 60 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂൺ 11, 12 തീയതികളിൽ തെക്ക് ബംഗാൾ ഉൾക്കടൽ, ബംഗാൾ ഉൾക്കടലിന്റെ മധ്യ ഭാഗം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








