കുശിനഗർ: ഉത്തർപ്രദേശിൽ അഞ്ച് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. മൂന്ന് പ്രായപൂർത്തിയാകാത്ത സംഘമാണ് കൃത്യം നടത്തിയത്. പ്രതികൾ മൊബൈൽ ഫോണിൽ സംഭവം ചിത്രീകരിച്ചന്ന് പോലീസ് പറഞ്ഞു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പ്രതി പെൺകുട്ടിയെ സമീപിച്ചത്.
ജുവനൈൽ കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ കസ്റ്റഡിയിലെടുത്ത് കറക്ഷ്ണൽ ഹോമിലേക്ക് അയച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അയോദ്ധ്യ പ്രസാദ് സിംഗ് പറഞ്ഞു. പ്രതികളിലൊരാൾ സംഭവം ചിത്രീകരിച്ചതായി പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറത്തായത്. പെൺകുട്ടി വീടിന് പുറത്ത് കളിക്കുകയായിരുന്നുവെന്നും പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചതായും ബന്ധുക്കൾ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









