പി.പി കതീഷാഭിയുടെയും, എം.കുഞ്ഞികോയയുടെയും മകനും ലക്ഷദ്വീപ് അഗത്തി നിവാസിയുമായ പി.പി അബ്ദുൽ റസാഖ് “ഇന്ത്യയിലെ പൊതുമേഖല,സ്വകാര്യമേഖല ബാങ്കുകളുടെ സാമ്പത്തിക പ്രകടനത്തെകുറിച്ചുള്ള താരതമ്യപഠനം” എന്ന വിഷയത്തിൽ തമിഴ്നാട് ഭാരതിയാർ സർവ്വകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ബിരുദം (PhD )നേടി.
കോയമ്പത്തൂരിലെ സി.എം.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മേധാവിയുമായ ഡോ.എം.ഗോമാതേശ്വരരുടെ നിർദ്ദേശപ്രകാരം തന്റെ ഗവേഷണ പ്രവർത്തനങ്ങൾ നടത്തി. ലക്ഷദ്വീപ് നിന്നുള്ള കൊമേഴ്സ് വിഷയത്തിൽ ആദ്യ ഡോക്ടറേറ്റ് ഉടമയാണ് ഇദ്ദേഹം. വയനാട് ഡബ്ല്യു.എം.ഒ കോളേജ് കൊമേഴ്സ് മേധാവിയും,കോയമ്പത്തൂർ സി.എം.എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായിരുന്നു ഇദ്ദേഹം.
താളൂർ നീലഗിരി കോളേജ് പി.ജി റിസേർച്ച് ഡിപ്പാർട്ട്മെന്റ് തലവനായി സേവനം അനുഷ്ഠിച്ചുവരുന്നു. അബ്ദുൽ റഹ്മാൻ, സലാഹുദ്ധീൻ എന്നീ സഹോദരങ്ങളും സഹോദരന്റെ മകൻ ഹബീബ് റഹ്മാനും റസാഖിനെ ഗവേഷണ സമയത്ത് സഹായിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









