ജിദ്ദ: റിയാദിൽ നിന്ന് 258 തീർഥാടകരുമായി വന്ന ആദ്യത്തെ വിമാനം ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഹജ്ജ് മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ എസ്സാം ബിൻ ഫൗദ് നൂർ, വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന നിരവധി സർക്കാർ ഉദ്യോഗസ്ഥർ എന്നിവരാണ് തീർഥാടകരെ സ്വീകരിച്ചത്.
ഹജ്ജ് ആചാരങ്ങൾക്കിടെ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കുന്നതിനും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമായി തീർത്ഥാടകരെ ഗ്രൂപ്പുകളായി വിഭജിച്ചിട്ടുണ്ടെന്നും ഈ ഗ്രൂപ്പുകൾക്ക് ഘട്ടംഘട്ടമായി കർമ്മങ്ങൾ നടത്താൻ അനുവാദമുണ്ടെന്നും ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് പറഞ്ഞു.
ഈ വർഷം 60,000 വാക്സിനേഷൻ എടുത്ത തീർത്ഥാടകരെ മാത്രമേ ഹജ്ജ് നടത്താൻ അനുവദിച്ചിട്ടുള്ളൂ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









