ചണ്ഡീഗഡ്: പഞ്ചാബിലെ അതിർത്തി ജില്ലയായ ഫിറോസ്പൂരിൽ പാകിസ്താനിൽ നിന്നുള്ള രണ്ട് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വെടിവച്ചുകൊന്നതായി അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) ശനിയാഴ്ച അറിയിച്ചു.
ജൂലൈ 30 -ന് ഏകദേശം 8.48 -ന്, ഫിറോസ്പുരിലെ തെഹ്‌കേലനിൽ (അമർകോട്ട്) വിന്യസിച്ച ബിഎസ്എഫ് സൈന്യം ഇന്ത്യൻ പ്രദേശത്തിനുള്ളിൽ നുഴഞ്ഞുകയറുന്നവരുടെ സംശയാസ്പദമായ ചലനം നിരീക്ഷിച്ചു. തുടർന്ന്, അവരോട് നിർത്താൻ സൈന്യം അവരെ കൽപ്പിച്ചു, എന്നാൽ നുഴഞ്ഞുകയറ്റക്കാർ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ വക വെച്ചില്ലെന്നും അതിർത്തി വേലി കടക്കാനുള്ള ശ്രമത്തിൽ ഇന്ത്യൻ ഭാഗത്തേക്ക് നീങ്ങുകയും ചെയ്തു. തുടർന്ന്, ബിഎസ്എഫ് സൈന്യം അവരെ വെടിവെച്ചു കൊന്നു. ബിഎസ്എഫ് പ്രസ്താവനയിൽ പറഞ്ഞു.
വിശദമായ തിരച്ചിൽ പുരോഗമിക്കുകയാണെന്ന് ബിഎസ്പി കൂട്ടിച്ചേർത്തു. പഞ്ചാബിൽ 553 കിലോമീറ്റർ നീളമുള്ള അന്താരാഷ്ട്ര അതിർത്തിയും മുള്ളുവേലിയും പാകിസ്ഥാനുമായി പങ്കിടുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









