ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന് ബുക്കിംഗ് ആരംഭിച്ച് ഡിസ്കവര് ഖത്തര്‍.
ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാള്‍, പാകിസ്ഥാന്, ഫിലിപ്പീന്‍സ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള രണ്ട് ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന് ബുക്കിംഗ് ആണ് ആരംഭിച്ചത്.
ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ നിന്ന് വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്കും ക്വാറന്റൈന് വേണമെന്ന് ഇന്നലെ ഖത്തര്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. ആഗസ്റ്റ് രണ്ട് ഉച്ചയ്ക്ക് 12 മുതലാണ് പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരിക. https://www.discoverqatar.qa/welcome-home/ എന്ന ലിങ്ക് വഴിയാണ് ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









