അബുദാബി: ഇസ്രയേലുമായി സമാധാന കരാർ ഒപ്പിടാൻ യുഎഇയിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം അമേരിക്കയിലെത്തി. യുഎസ് പ്രസിഡന്റിന്റെ പ്രത്യേക ക്ഷണപ്രകാരം ആണ് യുഎഇ ഉന്നതതല പ്രതിനിധി സംഘം എത്തിയത്.
ഇസ്രയേലിനെ പ്രതിനിധീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് വേണ്ടി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും കരാർ ഒപ്പിടും.
യുഎഇ കാബിനറ്റ് അംഗവും ധനമന്ത്രിയുമായ അബ്ദുല്ല ബിൻ താവ് അൽ മരി, അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷ്മി, ധനമന്ത്രി ഒബയ്ദ് ബിൻ ഹുമൈദ് അൽ തെയർ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.