ദുബായ് : വാഹനാപകടത്തില്‍ പരിക്കേറ്റ ആലപ്പുഴ സ്വദേശി റിജാസ് മുഹമ്മദ് കുഞ്ഞിന് (41) 6 ലക്ഷം ദിര്‍ഹം (1.2 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ദുബായ് കോടതി.
2020 ജനുവരി 12ന് അല്‍ഐന്‍ അബൂദബി റോഡിലാണ് അപകടം നടന്നത്. റിജാസിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിര്‍വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും ട്രാഫിക്ക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 5000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അപകടത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിജാസന്റെ സഹോദരിഭര്‍ത്താവ് ഇബ്രാഹിം കിഫയും സഹോദരന്‍ റിജാം മുഹമ്മദ്കുഞ്ഞും സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ദുബായ് കോടതിയില്‍ സിവില്‍ കേസ് നല്‍കി.ശേഷം വാദങ്ങള്‍ തുടര്‍ന്ന കോടതി ഒരു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റിജാസിന് നഷ്ടപരിഹാരം വിധിച്ചത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









