കൊച്ചി: ഈ വര്‍ഷം മാനേജ്‌മെന്റ് പ്രവേശന പരീക്ഷകള്‍ എഴുതി എം.ബി.എ. പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂളിന്റെ നേതൃത്വത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍ സംഘടിപ്പിക്കുന്നു.
‘എം.ബി.എ. പ്രവേശന പരീക്ഷകള്‍ക്ക് ഒരു ആമുഖം, എം.ബി.എ. പഠനം എവിടെ? എങ്ങനെ?’ എന്ന വിഷയത്തില്‍ ഞായറാഴ്ച(08-08-2021) രാവിലെ 10-ന് സംഘടിപ്പിക്കുന്ന വെബിനാര്‍ കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന്‍ ജലീഷ് പീറ്റര്‍ നയിക്കും.
വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും ഈ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക: https://forms.gle/SofzE9iLk72kj9Tw8.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









