ബീജിംഗ്: താലിബാനുമായി സൗഹൃദത്തിന് തയ്യാറാണെന്ന് ചൈന. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം താലിബാനുമായി സഹകരിക്കാൻ തയ്യാറാണെന്ന് ചൈന അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ചൈനീസ് എംബസിയിൽ ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ചൈന അറിയിച്ചു.
സ്വന്തം വിധി തീരുമാനിക്കാനുള്ള അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന വിലമതിക്കുന്നു. അഫ്ഗാനിസ്ഥാനുമായി സഹകരിക്കാനും സൗഹൃദം നിലനിർത്താനും ചൈന ആഗ്രഹിക്കുന്നു. അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള അവസരത്തെ ചൈന സ്വാഗതം ചെയ്യുന്നുവെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിംഗ് പറഞ്ഞു.
ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്നതിനുള്ള താല്പര്യം താലിബാന് ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തിനും വികസനത്തിനും ചൈനയുടെ പങ്ക് പ്രതീക്ഷിക്കുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെ ചൈന സ്വാഗതം ചെയ്യുന്നെന്നും വക്താവ് പറഞ്ഞു. കാബൂളിലെ ചൈനീസ് എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്‍ സുഗമമായ അധികാര കൈമാറ്റം ഉറപ്പുവരുത്തണമെന്നും അഫ്ഗാനികളുടെയും മറ്റ് വിദേശ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന, തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു മുസ്ലിം സര്‍ക്കാര്‍ ഉണ്ടാവണമെന്നും അഫ്ഗാനോട് ആവശ്യപ്പെടുന്നതായും ഹുവാ ചുനീയിങ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.