അഫ്ഗാനിസ്ഥാനിലെ അടിച്ചിട്ട ഇന്ത്യൻ കോൺസുലേറ്റിൽ പരിശോധന നടത്തി താലിബാൻ. രേഖകൾ തിരയുകയും പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മോഷ്ടിച്ച് കടന്നുകളയുകയുമായിരുന്നു. ബുധനാഴ്ചയാണ് താലിബാൻ സംഘം കാണ്ഡഹാറിലെയും ഹെറാത്തിലെയും ഇന്ത്യൻ കോൺസുലേറ്റുകളിൽ പരിശോധന നടത്തിയത്. റെയ്ഡുകളുടെ സമയത്ത്, താലിബാൻ പോരാളികൾ എൻഡിഎസിനു വേണ്ടി പ്രവർത്തിച്ച അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ പേപ്പറുകൾക്കായി അലമാരകൾ തിരഞ്ഞു. പക്ഷെ, വിശദാംശങ്ങളൊന്നും കിട്ടിയില്ല.
കാബൂളിലെ എംബസി കൂടാതെ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനിൽ നാല് കോൺസുലേറ്റുകൾ കൂടി പ്രവർത്തിച്ചിരുന്നു. കാണ്ഡഹാർ, ഹെറാത്ത്, മസാർ ഇ ഷെരീഫ് എന്നിവിടങ്ങളിലായിരുന്നു കോൺസുലേറ്റ്. താലിബാൻ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ കോൺസുലേറ്റ് ഇന്ത്യ അടച്ചുപൂട്ടിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.