ഭുവനേശ്വര്‍: ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാൽജോദിലെ ഗോലമുണ്ടിയിലാണ് സംഭവം. ഗ്രാമപഞ്ചായത്ത് മുൻ സമിതി അംഗമായ നിലാമനി സബർ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്ബറിെൻറ ചിതയിലേക്കു ചാടുകയായിരുന്നു.
സംസ്കാരച്ചടങ്ങുകളോടനുബന്ധിച്ച് കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാൻ പോയ സമയത്താണ് നിലാമനി സബർ ചിതയിലേക്ക് എടുത്തുചാടിയത്. തൽക്ഷണം മരിച്ചു. ഭാര്യയുടെ വിയോഗത്തിെൻറ ദുഃഖാധിക്യത്താൽ അദ്ദേഹം തീയിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ അസാധാരണ മരണത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.