കോട്ടയം: വീട്ടമ്മയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. പാലാ വള്ളിച്ചിറ മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന് ജെയ്മോന്(20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്.
സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങള്‍ അവരറിയാതെ ക്യാമറയിലും മൊബൈല്‍ ഫോണിലും പകര്‍ത്തിയ ശേഷം പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്ന ഫോട്ടോകളാക്കി സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പണം സമ്പാദിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പാലാ എസ്.എച്ച്.ഒ കെ.പി ടോംസണ് പറഞ്ഞു. ടെലഗ്രാം, ഷെയര്‍ ചാറ്റ് എന്നീ സമൂഹമാധ്യമങ്ങളില്‍ ഈ സ്ത്രീയുടെ പേരില്‍ അവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ ചേര്‍ത്ത് വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു ഇയാള്‍ ആദ്യം ചെയ്തത്.
പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയില്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകള്‍ ആകൃഷ്ടരാകുമ്പോള്‍ അശ്ലീല ചാറ്റ് നടത്തുകയും അങ്ങനെ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു.
ചാറ്റില്‍ വീണ പലരും സ്ത്രീയാണെന്ന വിചാരത്തില്‍ നഗ്നഫോട്ടോകള്‍ ആവശ്യപ്പെടുമ്പോള്‍ പണം നല്കിയാല് കാണിക്കാം എന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. പല ആളുകളും ഇയാളുടെ ചാറ്റിങ് കെണിയില്‍വീഴുകയും അങ്ങനെയുള്ളവര്‍ക്ക് ഇയാളുടെ ഗൂഗിള്‍ പേ നമ്പര്‍ അയച്ച് നല്കി അതുവഴി പണം വാങ്ങിയ ശേഷം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു നല്‍കുകയും ചെയ്തു. ഇങ്ങനെ ഇയാള്‍ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിക്കുകയും ചെയ്തു.
കൂട്ടുകാരോടൊപ്പം പലയിടങ്ങളിലും പോയി ഉല്ലസിക്കാനും മദ്യപിക്കാനും മറ്റുമാണ് ഇയാള്‍ ഈ പണം വിനിയോഗിച്ചതെന്നും പോലീസ് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ 2020 സെപ്റ്റംബര്‍ 18-ന് പാലാ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പ്രതി ഒരു വര്‍ഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലുള്ള ബന്ധുവീടുകളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു.
അതിനിടെ പ്രതി പിതാവിന്റെയും സഹോദരന്റെയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും ഉന്നത പൊലീസ് അധികാരികള്‍ക്കും പരാതികള്‍ നല്‍കുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്.
മുണ്ടക്കയം പൊലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നതിനിടയില്‍ ഇയാള്‍ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടുന്നത്. ഇയാളെ പാലാ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.