കോഴിക്കോട്: ചേവായൂരിൽ യുവതിയെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികൾ അറസ്റ്റിലായി. അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ്, നജാസ്, ഷുഹൈബ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കുടുക്കിയതാണെന്നും മയക്കുമരുന്ന് ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും പ്രതികൾ . കോഴിക്കോട് കൂട്ടബലാത്സംഗം നടന്ന ലോഡ്ജിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് കേസിൽ കുടുക്കിയതാണെന്ന് പ്രതികളായ അത്തോളി നിവാസികൾ ആരോപിച്ചത്. ‘ഞങ്ങളെ ട്രാപ്പ് ചെയ്തതാണ്. ഞങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ല, ഞങ്ങൾക്ക് ഒന്നും അറിയില്ല’ പ്രതികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേസുമായി യാതൊരു ബന്ധവുമില്ലെന്നും പാവപ്പെട്ടവരാണെന്നും പ്രതികൾ പറഞ്ഞു.
മുഖ്യപ്രതി അജ്നാസ് കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് കോഴിക്കോട്ടേക്ക് യുവതിയെ വിളിച്ചുവരുത്തിയ ശേഷമാണ് കൂട്ടബലാത്സംഗം നടന്നത്. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ പരിക്കുകളുണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട്. ഓയില്‍ പുരട്ടിയ സിഗരറ്റ് കൊടുത്ത് മയക്കിയ ശേഷമാണ് യുവതി കൂട്ടബലാത്സംഗം നടന്നത്. ക്രൂരമായ പീഡനമാണ് നടന്നതെന്ന് എസിപി കെ സുദർശൻ വ്യക്തമാക്കി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പീഡനത്തിന് ഇരയായ യുവതി കൊല്ലം സ്വദേശിനിയാണ്. രണ്ട് വർഷം മുമ്പ് അത്തോളി സ്വദേശിയായ അജ്നാസ് എന്ന യുവാവിനെ പരിചയപ്പെട്ടത് ടിക് ടോക്കിലൂടെയാണ്. കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയെ കോഴിക്കോട്ടേക്ക് വിളിച്ചിരുന്നു. അജ്നാസും ഒരു സുഹൃത്തും റെയില്‍വെ സ്‌റ്റേഷനിലെത്തിയ യുവതിയെ ലോഡ്ജിലേക്ക് കൊണ്ടുപോയി. അവിടെവെച്ചാണ് അജ്നാസ് യുവതിയെ ആദ്യമായി പീഡിപ്പിച്ചത്. അടുത്ത മുറിയിൽ, അജ്നാസിന്റെ മറ്റ് മൂന്ന് സുഹൃത്തുക്കൾ ഇതിനകം ഒരു മുറി ബുക്ക് ചെയ്തിരുന്നു. അവര്‍ മൂന്ന് പേരും അജ്‌നാസിന്റെ മുറിക്കകത്തേക്ക് കയറിവന്ന് കൂട്ടമായി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
മദ്യം നല്‍കിയ ശേഷം സിഗരറ്റിനകത്ത് ലഹരിവസ്തുക്കള്‍ നല്‍കി യുവതി അര്‍ധബോധാവസ്ഥയിലായ ശേഷം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പീഡനത്തിന് ശേഷം ശ്വാസംമുട്ടൽ മൂലം യുവതി ബോധരഹിതയായി. സ്ത്രീ മരിക്കുമെന്ന് ഭയന്ന് അവർ അവളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം സംഘം മുങ്ങുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.