ദോഹ: ഖത്തറിലെ താമസ സ്ഥലത്തെ കുളിമുറിയില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ തൂവക്കുന്നിലെ കുനിയിൽ അബ്ദുൽ റഹ്മാൻ (40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹം കുഴഞ്ഞുവീണത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു.
ഖത്തറിൽ ബിസിനസ്സ് ചെയ്യുകയായിരുന്ന അദ്ദേഹം അസ്മീർ ട്രേഡിംഗ് കമ്പനിയുടെ പങ്കാളിയായിരുന്നു. പരേതനായ കുനിയിൽ അഹമ്മദ് ഹാജിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ – സഫ്രജ. മൂന്ന് കുട്ടികളുണ്ട്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം രാത്രി ദോഹയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെതൂവക്കുന്ന് കല്ലുമ്മല് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.