കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുഷാരഗിരി ഇക്കോ ടൂറിസം സെന്റർ ഇന്ന് മുതൽ തുറക്കാൻ തീരുമാനിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന സന്ദർശകർക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ്.
ആർ ടി പി സി ആർ നെഗറ്റീവ് ടെസ്റ്റ് സർട്ടിഫിക്കറ്റ്, 10 ദിവസത്തിന് മുമ്പെങ്കിലും വാക്സിൻ എടുത്തവർ, കോവിഡ് നെഗറ്റീവ് ആയി ഒരുമാസം കഴിഞ്ഞവർ എന്നിവർക്ക് മാത്രമാണ് പ്രവേശനം ഉള്ളതെന്ന് ഡിടിപിസി മാനേജർ ഷെല്ലി കുന്നേൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്ന മാതാപിതാക്കളുടെ കൂടെയുള്ള കുട്ടികളെ അവരുടെ ഉത്തരവാദിത്തത്തിൽ ഉൾപ്പെടുത്തും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









