സത്യപ്രതിജ്ഞക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി അറിയിച്ച് പഞ്ചാബിലെ നിയുക്ത മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി. ഒരു സാധാരണക്കാരനായ തനിക്ക് പഞ്ചാബ് മുഖ്യമന്ത്രിയെന്ന ഉയര്‍ന്ന പദവി നല്‍കിയതിന് നന്ദിയെന്നാണ് ചരണ്‍ജിത് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ജലബില്ലും അദ്ദേഹം ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു.
‘ഒരു സാധാരണക്കാരനായ എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയത് ഉന്നത പദവിയാണ്. ഇന്ന് ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്ന ഈ സര്‍ക്കാര്‍ സാധാരണക്കാരുടെ സര്‍ക്കാരാണ്. പഞ്ചാബിന് വേണ്ടി ഇനിയും കൂടുതല്‍ ചെയ്യേണ്ടതുണ്ട്’. നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കി.
അതെ സമയം ഒരേയൊരു വിപ്ലവ നേതാവെന്നാണ് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ അദ്ദേഹം പ്രശംസിച്ചത് . കൂടാതെ രാജിവച്ച് പദവിയൊഴിഞ്ഞ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനും ചരണ്‍ജിത് സിംഗ് നന്ദി അറിയിച്ചു. പഞ്ചാബില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ ദളിതനാണ് ചരണ്‍ജിത് സിംഗ് ചന്നി. സുഖ്ജീന്ദര്‍ സിംഗ് രണ്‍ധാവ, ഓംപ്രകാശ് സോണി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
‘കര്‍ഷകരുടെ, സാധാരണക്കാരുടെ അടക്കം അടിച്ചമര്ത്തപ്പെട്ടവരന്റെ പ്രതിനിധിയാണ് ഞാന്‍. അല്ലാതെ സമ്ബന്നരുടെ പ്രതിനിധിയല്ല. മണല്‍ഖനനം നടത്തുന്നവരോ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരോ എന്റെ അടുക്കല്‍ വരേണ്ടതില്ല’ നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും പാര്‍ട്ടി തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുകയെന്നും പറഞ്ഞ ചന്നി, അമരീന്ദര്‍സിംഗ് ചെയ്യാന്‍ ബാക്കി വെച്ച് പോയ പരിപാടികള്‍ പൂര്‍ത്തീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.