ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ വികസനം സാധ്യമല്ലാത്തതിനാൽ വലിയ വിമാനങ്ങൾ ഇറക്കാൻ പുതിയ വിമാനത്താവളത്തിന് സ്ഥലം കണ്ടെത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. റൺവേ വികസനം ചെലവേറിയതാണ് കാരണം. വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാനും പറന്നുയരാനും നീളം കൂടിയ റൺവേകൾ ആവശ്യമാണ്.
കോഴിക്കോടിന് 2700 മീറ്റർ മാത്രമാണ് റൺവേ നീളം. ഇത് വിപുലീകരിക്കാൻ പദ്ധതി തയ്യാറാക്കിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ 485 ഏക്കർ ഏറ്റെടുക്കാൻ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, പദ്ധതിക്ക് സർക്കാർ ആദ്യം ഭരണാനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഭൂമി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ 152.5 ഏക്കറാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും അതും ഏറ്റെടുത്ത് കിട്ടിയിട്ടില്ലെന്നും ഉദ്യോഗസ്ഥവൃത്തങ്ങള്‍ വ്യക്തമാക്കി. തൽഫലമായി, റൺവേ വികസനം സാധ്യമല്ലെന്ന് എയർപോർട്ട് അതോറിറ്റി മന്ത്രാലയത്തെ അറിയിച്ചു.
എന്നാൽ, കരിപ്പൂർ വിമാനാപകടത്തെ കുറിച്ച് പഠിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമേ വലിയ വിമാനങ്ങൾ ഇറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. രണ്ട് മാസത്തിനുള്ളിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, വലിയ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ മന്ത്രാലയം നീങ്ങും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.