ഗവേഷണ മികവിനായി മലപ്പുറം അഞ്ചച്ചവടിയിൽ നിന്നുള്ള വിദ്യാർത്ഥിനിക്ക് അമേരിക്കന്‍ യൂണിവേഴ്സിറ്റിയുടെ അംഗീകാരം. അഞ്ചച്ചവടിയിലെ ആലുങ്ങൽ അബൂബക്കറിന്റെ മകൾ റിനീഷ ബക്കറിന്റെ ഗവേഷണ പ്രബന്ധത്തിനാണ് അവാർഡ്.
വയനാട്ടിലെ കുരുമുളക് തോട്ടങ്ങളിലെ മണ്ണിലടങ്ങിയ ബാക്ടീരിയകളെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് റിനീഷ ബക്കറിന് ഒന്നാം സമ്മാനം ലഭിച്ചു. 20,000 രൂപയായിരുന്നു പുരസ്കാരം. അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ ഒരു കാർഷിക സെമിനാറിനായി ഈ പേപ്പർ തിരഞ്ഞെടുത്തു. മണ്ണുത്തി കാർഷിക സർവകലാശാലയിലെ ഡോ ഡി ഗിരിജയാണ് ഗവേഷണം നടത്തിയത്.
ഒക്ടോബറിൽ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കും. അഞ്ചച്ചവടിയിയിലെ ആലുങ്ങൽ അബൂബക്കറിന്റെയും കെ പി സീനത്തിന്റെയും മകളാണ്, മണ്ണുത്തി സർവകലാശാലയിൽ നിന്ന് എംഎസ്സി ഒന്നാം റാങ്ക് നേടിയ റിനീഷ ബക്കര്‍
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.