സി.പി.ഐയുടെ വിപ്ലവനക്ഷത്രമായിരുന്ന കനയ്യ കുമാറും ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും രാഹുല്‍ ഗാന്ധിയില്‍നിന്ന് കോണ്‍ഗ്രസ് അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചു.വൈകിട്ട് നാല് മണിയോടെ രാഹുല്‍ ഗാന്ധിക്കൊപ്പംഡല്ഹി ഐടിഒയിലെ ഭഗത് സിംഗ് പ്രതിമക്ക് മുന്നിലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കനയ്യകുമാര്‍ തുടര്‍ന്ന് എഐസിസി ആസ്ഥാനത്ത് എത്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കനയ്യകുമാറിനൊപ്പം എഐസിസി ആസ്ഥനത്ത് എത്തിയ ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുംപാര്ട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിലവില്‍ ഗുജറാത്ത് നിയമസഭയിലെ സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിക്ക് പാര്‍ട്ടി അംഗത്വം സ്വീകരിക്കാന്‍ കൂറുമാറ്റ നിരോധനനിയമം തടസ്സമായതിനാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് അദ്ദേഹം കോണ്‍ഗ്രസ് സഹയാത്രികനായി പ്രവര്‍ത്തിക്കും.
കനയ്യകുമാറിനേയും ജിഗ്നേഷ് മേവാനിയേയും സ്വാഗതം ചെയ്തുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നിറഞ്ഞ എഐസിസി ആസ്ഥാനത്തേക്ക് വൈകിട്ട് അഞ്ച് മണിയോടെ കനയ്യകുമാറും, ജിഗ്നേഷ് മേവാനിയും എത്തി. ഇതിന് മുന്‍പായി ഇരുവരും രാഹുല്‍ ഗാന്ധിക്കൊപ്പം ഭഗത് സിംഗ് സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്തി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.