കോടഞ്ചേരി: കോടഞ്ചേരി പതങ്കയത്ത് പുഴയിൽ മുങ്ങി കാണാതായ തലശ്ശേരി സ്വദേശി നെയിം എന്ന യുവാവിനായുള്ള തിരച്ചിൽ ഇന്ന് അവസാനിച്ചു. മോശം കാലാവസ്ഥയും വെളിച്ചക്കുറവും കാരണമാണ് തിരച്ചിൽ നിർത്തിയതെന്ന് മുക്കം ഫയർ റെസ്ക്യൂ അറിയിച്ചു.
പ്രക്ഷുബ്ധമായ പുഴയുടെ അവസ്ഥയും തിരച്ചിലിന് തടസ്സമായി. മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ നാളെ രാവിലെ 8 മണിക്ക് തിരച്ചിൽ പുനരാരംഭിക്കുമെന്ന് എ.എസ്.ടി.ഒ.വിജയൻ നടുത്തൊടികയിൽ പറഞ്ഞു. ഫയർഫോഴ്സിനൊപ്പം പോലീസിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലായിരുന്നു തിരച്ചിൽ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.