താമരശ്ശേരി: പുതുപ്പാടി എട്ടേക്ര ഭാഗത്ത് കോഴിക്കോട് നഗരത്തില്‍ നിന്നും ശേഖരിച്ച മാലിന്യം ലോറിയിലെത്തിച്ച് തള്ളിയ സംഭവത്തില്‍ രണ്ടു പേർക്കെതിരെ താമരശ്ശേരി പൊലീസ് കേസെടുത്തു.
പുതുപ്പാടി എലോക്കര കുന്നിക്കല്‍ റഫീഖ്, ഈങ്ങാപ്പുഴ സ്വദേശി ശുഹൈബ് എന്നിവർക്കെതിരെയാണ് പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ താമരശ്ശേരി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ജനവാസ മേഖലയില്‍ മാലിന്യം തള്ളിയത്. നാട്ടുകാർ നടത്തിയ പരിശോധനയില്‍ കോഴിക്കോട് നഗരത്തില്‍ നിന്നും ശേഖരിച്ചതായുള്ള രേഖകള്‍ ലഭിച്ചു. തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തില്‍ മാലിന്യം കയറ്റിയ വാഹനത്തെ കുറിച്ചുള്ള വിവരം ലഭിക്കുകയും പൊലീസിനും ഗ്രാമ പഞ്ചായത്ത് അധികൃതർക്കും കൈമാറുകയുമായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








