കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിൽ കെട്ടിടത്തിൽ തീ പിടിത്തം. കെട്ടിടത്തിലെ പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കത്തിനശിച്ചു. കെട്ടിടത്തിന്റെ അടിഭാഗത്ത് പ്രവർത്തിക്കുന്ന ആക്സസറീസ് ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് മൂന്നരയോടു കൂടിയായിരുന്നു സംഭവം.നാല് ബൈക്കുകൾ പൂർണമായും രണ്ട് ബൈക്കുകൾ ഭാഗികമായും കത്തി. ഇവിടെ സൂക്ഷിച്ചിരുന്ന സാധനങ്ങളും കത്തിനശിച്ചു. വെള്ളിമാടുകുന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









