തിരുവനന്തപുരം∙ നാഗർകോവിലിൽനിന്ന് നാലു മാസം പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്ന തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശികളായ ശാന്തി, നാരായണൻ എന്നിവരാണ് പൊലീസ് പിടിയിലായത്. സംശയം തോന്നി പൊലീസ് ഇരുവരെയും ചോദ്യം ചെയ്തപ്പോൾ നാഗർകോവിലിലെ നാടോടി സ്ത്രീയുടെ കുട്ടിയെ തട്ടിയെടുത്തതാണെന്നു സമ്മതിച്ചു. അതെ സമയം കുട്ടിയെ ഭിക്ഷാടനത്തിനായി എത്തിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








