പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു ലഹരി നൽകി, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് 14 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. 4 ജില്ലകളിലായി ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ ലഹരി നൽകി പീഡിപ്പിച്ചെന്നാണ് ഒറ്റപ്പാലം സ്വദേശിനിയുടെ മൊഴി. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെ നൽകിയായിരുന്നു പീഡനമെന്നാണു കേസ്. ജൂണിലാണു കുട്ടിയെ വീട്ടിൽനിന്നു കാണാതായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിൽ തിരുവനന്തപുരത്തുനിന്നു കുട്ടിയെ കണ്ടെത്തി.പിന്നീട്, പാലക്കാട്ടെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിൽ കുട്ടിയെ നിർഭയ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. കൗൺസലിങ്ങും മറ്റും പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണു പൊലീസ് വിശദമായ മൊഴിയെടുത്തത്. പീഡനം നടന്ന വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കു കേസുകൾ കൈമാറിയാകും തുടരന്വേഷണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








