യാമ്പു: ഗുരുതരമായ അസുഖത്തെ തുടർന്ന് ഒരു മാസമായി യാമ്പു ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശിയെ ഐസിഎഫ് യാമ്പു വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് നാട്ടിലെത്തിച്ചു. ഈത്തപ്പഴക്കടയിൽ ജോലി ചെയ്തിരുന്ന ബാലുശേരി സ്വദേശി അബ്ദുള്ള പാണായി (60)നെയാണ് നാട്ടിലെത്തിച്ചത്.
ഹൃദ്രോഗവും വൃക്കയിലെ കല്ലും മൂലം ഏറെ ബുദ്ധിമുട്ടിലായ അദ്ദേഹത്തിന്റെ വിവരങ്ങൾ ഐസിഎഫ് വളണ്ടിയർമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഈത്തപ്പഴക്കടയിൽ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്ന അബ്ദുല്ല അസുഖം ബാധിച്ച് അവശനിലയിലായപ്പോൾ ആവശ്യമായ ഭക്ഷണവും ചികിത്സയും പരിചരണവും നൽകി. സ്‌പോൺസറുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ നൽകാനും വീട്ടിലെത്തിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഐസിഎഫ് പ്രവർത്തകർ രംഗത്തുണ്ടായിരുന്നു.
ഐസിഎഫ് വെൽഫെയർ കമ്മിറ്റി തുടർ ചികിത്സയ്ക്കുള്ള ധനസഹായവും നൽകി. തന്നെ പലതരത്തിൽ സഹായിച്ച സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞാണ് അബ്ദുള്ള കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയത്. ഐസിഎഫ് വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അബ്ദുൽ ഗഫൂർ ചെറുവണ്ണൂർ, ഫിറോസ് ചെട്ടിപ്പടി, യൂസഫ് മുക്കം, അലി കളിയാട്ടുമുക്ക്, അലി വയനാട്, മുഹമ്മദ് മാസ്റ്റർ വെള്ളയൂർ, സിറാജ് പരപ്പനങ്ങാടി എന്നിവർ നടപടികൾ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.