മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനെത്തിയ കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയില്‍ അന്ത്രുമാൻ കോയാമു (70) മക്കയിൽ നിര്യാതനായി. ഞായറാഴ്ച രാവിലെ കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനത്തിൽ ഭാര്യ സുബൈദയ്ക്കൊപ്പം ഹജ്ജിന് എത്തിയതായിരുന്നു അദ്ദേഹം.
ജിദ്ദയിൽ വിമാനം ഇറങ്ങി ബസിൽ മക്കയിലെ വസതിയിൽ എത്തിയ ശേഷം ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് മക്കയിലുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ക്ലിനിക്കില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അസീസിയയിലെ 305-ാം നമ്പർ കെട്ടിടത്തിലായിരുന്നു അദ്ദേഹത്തിന്റെ താമസം. കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരാണ് മരണാനന്തര നടപടികൾക്ക് നേതൃത്വം നൽകുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് തീർഥാടകരിൽ ആദ്യ മരണമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയവരില്‍ രണ്ട് പേര് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.