തൃശ്ശൂര്‍: പതിനാറുകാരന്‍ മൂന്നുപേരുമായി സ്‌കൂട്ടര്‍ ഓടിച്ചു അമ്മയ്ക്ക് 25,000 രൂപ പിഴ ശിക്ഷ വിധിച്ച് കോടതി. പിഴ അടച്ചില്ലെങ്കില്‍ വാഹന ഉടമയായ അമ്മ അഞ്ചുദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ തൃശ്ശൂര്‍ കൊഴുക്കുള്ളി സ്വദേശിക്കെതിരെയാണ് കോടതി വിധി പ്രസ്താവിച്ചത്.
2023 ജനുവരി 20-നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈസന്‍സില്ലാത്ത 16-കാരന്‍ മറ്റു രണ്ടുകുട്ടികളുമായാണ് സ്കൂട്ടര്‍ ഓടിച്ചത്. പരിശോധനയ്ക്കിടെ തൃശ്ശൂര്‍ പൂച്ചട്ടിയില്‍വെച്ച് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








