ചങ്ങനാശ്ശേരി: പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കി. പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമാണ് സംഭവം.മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വെച്ചിരുന്നു. കഴിഞ്ഞദിവസം ഈ പ്രദേശത്ത് ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് നായയെ കൊന്ന് കെട്ടിത്തൂക്കിയതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി. കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയ നായയെ നാട്ടുകാർ രാവിലെതന്നെ മറവ് ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








