കോഴിക്കോട്∙ കുറ്റിക്കാട്ടൂരിൽ ടെറസിനു മുകളിൽ കളിക്കുന്നതിനിടെ കെഎസ്ഇബിയുടെ ടവർ ലൈനിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. മാണിയമ്പലം പള്ളി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുബാസിന്റെയും റോസിനയുടെയും മകൻ മാലിക്ക് (12) ആണ് മരിച്ചത്.
ഒന്നാം നിലയുടെ ടെറസിൽ നിന്ന് ഷോക്കേറ്റത്. ഒപ്പം കളിച്ചു കൊണ്ടിരുന്ന കുട്ടി ബഹളം വെച്ചപ്പോഴാണ് താഴെയുള്ളവർ വിവരം അറിഞ്ഞത്. മാലിക്ക് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ടെറസിൽ വീണു കിടക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










