ഫെയ്സ്ബുക് വഴി പരിചയപ്പെട്ട യുവതിയുമൊന്നിച്ച് മുറിയെടുത്ത യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കാണപ്പെട്ടു .അടൂരിൽ അപ്ഹോൾസറി സ്ഥാപനം നടത്തുന്ന കൊല്ലം കുന്നത്തൂർ ഐവർകാല നാട്ടിശേരി ജയ മന്ദിരം ശ്രീജിത്തിനെ (28) ആണ് ലോഡ്ജിലെ മുറിയുടെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇതിനടുത്തായാണ് തിരുവനന്തപുരം പേരൂർക്കട സ്വദേശി ഷീബയെ (37) അവശനിലയിൽ കണ്ടത്. തിങ്കളാഴ്ച രാത്രി 12ന് അടൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് തൊട്ടടുത്തുള്ള ലോഡ്ജിലാണ് സംഭവം. ഷീബയുടെ ഭർത്താവ് മരിച്ചു പോയതാണ്. ശ്രീജിത്ത് വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്. ഒരു വർഷം മുൻപാണ് ഇരുവരും ഫെയ്സ്ബുക് വഴി പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ അടൂരിലെ ലോഡ്ജിൽ മുറിയെടുത്തത്. ഒരുമിച്ച് മരിക്കാമെന്ന് ശ്രീജിത്ത് തിങ്കളാഴ്ച രാത്രി പറഞ്ഞെങ്കിലും ഷീബ കൂട്ടാക്കിയില്ല. തുടർന്ന് ശ്രീജിത്ത് ഷീബയെ ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയും അതു നടക്കാതെ വന്നതോടെ മർദിച്ച ശേഷം തൈറോയ്ഡിന്റെ ഗുളികകൾ വായിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്തു. ഗുളിക ഉള്ളിൽ ചെന്ന ഷീബ അബോധാവസ്ഥയിലായി. ഇതിനിടെ ശ്രീജിത്ത് ജനൽ കമ്പിയിൽ തൂങ്ങി ജീവനൊടുക്കി. ബോധം തെളിഞ്ഞപ്പോൾ ശ്രീജിത്ത് തൂങ്ങി നിൽക്കുന്നതു കണ്ട യുവതി ബഹളം വച്ചു. ഇതു കേട്ട് ലോഡ്ജിലെ ജീവനക്കാർ എത്തിയപ്പോൾ യുവാവ് തൂങ്ങി മരിച്ച നിലയിലും യുവതി തൊട്ടടുത്തു കിടക്കുന്നതുമാണ് കണ്ടത്. പൊലീസ് എത്തി യുവതിയെ അടൂർ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









