പത്തനംതിട്ട: പേവിഷബാധയേറ്റ് ചികിത്സയിലിരിക്കേ മരിച്ച അഭിരാമിയെ കടിച്ചത് വളര്‍ത്തുനായയെന്ന് അമ്മ രജനി. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയുടെ കഴുത്തില്‍ ബെല്‍റ്റും തുടലുമുണ്ടായിരുന്നു. കുട്ടിയെ എത്തിച്ചപ്പോള്‍ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു. പിന്നീട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ എത്തിച്ചപ്പോള്‍ കുട്ടിയുടെ മുറിവ് കഴുകിയത് അച്ഛനാണ് പരിക്കിന്റെ ഗൗരവം ഡോക്ടര്‍ തിരിച്ചറിഞ്ഞെല്ലെന്നും കുടംബം ആരോപിച്ചു.സോപ്പ് വങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങള്‍ തന്നെയാണ് കുഞ്ഞിനെ കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രി പറഞ്ഞത്. പക്ഷേ, കണ്ണിന്റെ ഭാഗത്ത് വലിയ മുറിവുണ്ടായിരുന്നു. ആണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടായിരുന്നങ്കില്‍ അവര്‍ എന്തുകൊണ്ട് റഫര്‍ ചെയ്തില്ല. കുഞ്ഞ് പറയുന്നത് തെരുവ് നായ അല്ലെന്നാണ്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല. കഴുത്തില്‍ ബെല്‍റ്റുണ്ട്, തുടലുണ്ട്. ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ അലഞ്ഞു തിരിഞ്ഞ് നടക്കില്ലല്ലോ ആരുടേയോ വീട്ടില്‍ വൈറസ് ബാധിച്ച നായയെ ഇറക്കി വിട്ടതാണ് – കുട്ടിയുടെ അമ്മ പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








