കളൻതോട്: സമസ്ത മുബല്ലിഗായിരുന്ന മർഹും എ സി എസ് ബീരാൻ മുസ്‌ലിയാർ ഉറൂസ് മുബാറക് കളൻതോട് എ സി എസ് ദർസ് ക്യാമ്പസിൽ സമാപിച്ചു. സമസ്ത കൊടുവള്ളി മേഖല സെക്രട്ടറി അബൂബക്കർ സഖാഫി വെണ്ണക്കോടിന്റെ അധ്യക്ഷതയിൽ സമസ്ത ജില്ലാ മുശാവറ അംഗവും അൽ ഖമർ ഡയറക്ടറുമായ AP അൻവർ സ്വാദിഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് മുദരിസുമായ ശൈഖുനാ കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി. മഹാന്മാരുടെ പാത പിന്തുടരൽ ജീവിത വിജയത്തിന്റെ ഉത്തമ മാർഗമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി.
ഉറൂസിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാർത്ഥി ലോകം സെഷന് SYS സംസ്ഥാന സാന്ത്വനം കോർഡിനേറ്റർ നാസർ മാസ്റ്റർ ചെറുവാടി നേതൃത്വം നൽകി. വിവിധ ക്ലാസുകൾക്ക് ഡോ. സി കെ ശമീം പാഴൂർ, ഡോ.അഹ് മദ് ജുനൈദ് എന്നിവർ നേതൃത്വം നൽകി. ദിക്ർ ദുആ മജ്ലിസിന് പാണക്കാട് സയ്യിദ് നസീർ അലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പരിപാടിയിൽ സയ്യിദ് സഈദ് ബാഫഖി അഹ്സനി കാമിൽ സഖാഫി കൊയിലാണ്ടി, ജഅ്ഫർ സഖാഫി വെട്ടിക്കാട്ടിരി, ജഅഫർ സഖാഫി പാലക്കുറ്റി, മുഹ്‌യുദ്ധീൻ കോയ സഖാഫി പുള്ളന്നൂർ, വി പി നാസർ സഖാഫി കരീറ്റിപ്പറമ്പ്, എകെ അബൂബക്കർ മുസ്‌ലിയാർ മടവൂർ, മുഹമ്മദ് ബാഖവി പാലിയിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
നൗഫൽ കൈതപ്പൊയിൽ, റഫീഖ് തലപ്പെരുമണ്ണ, ഒടി ഗഫൂർ,ഗഫൂർ ഹാജി കത്തറമ്മൽ,ബാപ്പു ഹാജി കത്തറമ്മൽ, ടി പി അഹമ്മദ് കുട്ടി ഹാജി, ഇമ്പിച്ചിക്കോയ മാസ്റ്റർ, ടി കെ അബ്ദുൽ അസീസ്, സുലൈമാൻ പിലാശ്ശേരി, ഹുസൈൻ കുട്ടി മുസ്‌ലിയാർ, യൂനുസ് സഖാഫി മേപ്പാടി, മുഹമ്മദ് ടി പി എന്നിവർ സംബന്ധിച്ചു. എ സി എസ് ശാഫി നിസാമി സ്വാഗതവും സൽമാൻ മുസ്‌ലിയാർ എളേറ്റിൽ നന്ദിയും പറഞ്ഞു. ഫോട്ടോ.കളന്‍ തോട് നടന്ന എ സി എസ് ബീരാന്‍ മുസ്ലിയാര്‍ ഉറൂസില്‍ കെ.കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ പ്രസംഗിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








