ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് ചെയ്തത് കൊടും ചതിയെന്ന് സി.പി.എം. കായംകുളം ഏരിയാ സെക്രട്ടറി പി. അരവിന്ദാക്ഷന്. നടപടിയെടുക്കേണ്ട കാര്യമാണെങ്കില്‍ ഒരു വിട്ടുവീഴ്ചയുമില്ലാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിഖിലിനെ ബോധപൂര്‍വം പാര്ട്ടിക്കാര് സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും അരവിന്ദാക്ഷന് വ്യക്തമാക്കി.
ബി.കോം. ജയിക്കാത്ത ഒരാള്‍ക്ക് എം.കോമിന് അഡ്മിഷന് കിട്ടിയെന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യമാണ്. പൊതുസമൂഹത്തിന് അംഗീകരിക്കാനാവാത്ത കാര്യം സി.പി.എമ്മിനും അംഗീകരിക്കാനാവില്ല. നിഖില്‍ തോമസ് പാര്‍ട്ടി മെമ്പറാണ്. വ്യാജ ഡിഗ്രി വിവാദത്തില്‍ പാര്‍ട്ടി തലത്തില്‍ ഒരന്വേഷണവും പരിശോധനയും ഉണ്ടാവുമെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








