പാലക്കാട്: യുവജനതാ (എസ്) സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന വാശിയേറിയ മത്സരത്തിനൊടുവിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി അനുകൂല വിഭാഗത്തിനു വിജയം. സംസ്ഥാന പ്രസിഡന്റായി അഡ്വ.ടി. മഹേഷ് വിജയിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തിനു സമവായമായിരുന്നില്ല. ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് എം.എൽ.എയുടെ പക്ഷക്കാരനായ ഡോ.സി.കെ ഷമീമും മന്ത്രി കൃഷ്ണൻകുട്ടി വിഭാഗത്തിലെ മഹേഷും രംഗത്തെത്തിയതോടെ വോട്ടെടുപ്പു നടന്നു. 120 അംഗ സംസ്ഥാന കൗൺസിലിൽ മഹേഷിന് 79 വോട്ടും ഷമീമിന് 40 വോട്ടുമാണു ലഭിച്ചത്. ഒരു വോട്ട് അസാധുവായി. സംസ്ഥാന കൗൺസിൽ അംഗങ്ങളിൽ നിന്നു 30 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. ഇവരിൽ നിന്നു മറ്റു ഭാരവാഹികളെ തിരഞ്ഞെടുക്കും. സംസ്ഥാന കമ്മിറ്റിയിൽ ഇരുവി ഭാഗത്തിനും പ്രാതിനിധ്യമുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








