തിരുവമ്പാടി: ത്രിച്ചിയിലെ സ്റ്റേറ്റ് ഗവൺമെൻ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും വാണിജ്യ ശാസ്ത്രത്തിൽ എം.ഫിലും തുടർന്ന് പി.എച്ച്.ഡിയും കരസ്തമാക്കിയിരിക്കുകയാണ് തിരുവമ്പാടി സ്വദേശിയും നെല്ലിക്കാപറമ്പ് അഗ്രി.കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറിയുമായ കെ.എം ഷബീർ.
തിരുവമ്പാടി സേക്രട്ട് സ്കൂളിൽ നിന്നും ഏഴാം ക്ലാസിൽ വെച്ച് പoനം നിർത്തുകയും ശേഷം മതപഠനരംഗത്തേക്ക് പ്രവേഷിക്കുകയും ചെയ്തു.അഞ്ച് വർഷങ്ങൾക്ക് ശേഷം പള്ളി ദർസിലെ ഉസ്താദിന്റെ പ്രേരണ പ്രകാരം എസ്.എസ്.എൽ.സി പരീക്ഷ എഴുതി വിജയിക്കുകയും തുടർന്ന് പ്ലസ്റ്റുവും, കാലികറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രിയും, ശേഷം പി ജി.യും പൂർത്തീകരിച്ചു.കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എഡും, ത്രിച്ചിയിലുള്ള ഭാരതിദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട് ഷബീർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








