കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലം നേരത്തേയും പീഡനക്കേസിലെ പ്രതി. ഇയാള്‍ക്കെതിരെ ഡല്‍ഹിയില്‍ പോക്‌സോ കേസുണ്ട്. 2018-ലാണ് കേസിന് ആസ്പദമായ നടന്നതെന്ന് എറണാകുളം റൂറല്‍ പോലീസ് അറിയിച്ചു
പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് നേരത്തെയുണ്ടായിരുന്ന കേസ്. അന്ന് ജയിലിലായ അസഫാക് ഒരു മാസം തടവില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങി . 2018-ല്‍ ഗാസിപുര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തത്.അതെ സമയം ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിക്കുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








