കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ ഹോട്ടൽ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. അതേസമയം പറവൂരിലെ മജ്ലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച് കഴിഞ്ഞ ദിവസം അറുപതിലധിം പേരാണ് ചികിത്സ തേടിയത്. സംഭവത്തിൽ മജിലിസ് ഹോട്ടലിലെ പാചകക്കാരനെ കസ്റ്റഡിയിലെത്തു. പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. മജ്ലിസ് ഹോട്ടൽ ഉടമ ഒളിവിലാണ്. മജിലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും, അൽഫാമും, മറ്റും കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






