കോഴിക്കോട് : മാങ്കാവില്‍ ട്രാന്‍സ്‌ജെന്‍ഡറിന് നേരെ മുളകുപൊടി പ്രയോഗം. കണ്ണില്‍ മുളകുപൊടി വിതറി മാല കവരാന്‍ ശ്രമിച്ചുവെന്നാണ് പരാതി.ട്രാന്‍സ്‌ജെന്‍ഡറും ആക്ടിവിസ്റ്റുമായ സിസിലിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് മുളക് പൊടി വിതറിയ ശേഷം തന്നെ ആക്രമിച്ചതെന്ന് സിസിലി പറഞ്ഞു. കാറില്‍ ഇരിക്കവേ ബൈക്കിലെത്തിയ സംഘം മുഖത്തേക്ക് മുളകുപൊടി വിതറുകയായിരുന്നു. മുളകുപൊടി വിതറിയ ശേഷം കഴുത്തില്‍ കിടന്ന മൂന്ന് പവന്റെ സ്വര്‍ണമാല കവരാന്‍ ശ്രമിച്ചുവന്നും സിസിലി പറഞ്ഞു. ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ സിസിലി കസബ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








