കൊല്ലം: സിപിഐഎം മുന്‍ ഏരിയാ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ആളെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി നിർത്തി. സിപിഐഎം അഞ്ചല്‍ ഏരിയാ സെക്രട്ടറിയായിരുന്ന പിഎസ് സുമന്‍ ആണ് ബിജെപി സ്ഥാനാര്‍ത്ഥിയായി ഏരൂര്‍ ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുന്നത്. ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു സുമന്‍. മുന്‍ എംഎല്‍എ പികെ ശ്രീനിവാസന്റെ മകനും മുന്‍ എംഎല്‍എ പിഎസ് സുപാലിന്റെ സഹോദരനുമാണ് സുമന്‍. സിപിഐഎമ്മുമായി പിണങ്ങിയ സുമന്‍ ഒന്നര വര്‍ഷം മുമ്പാണ് പാര്‍ട്ടി വിട്ടത്. പിന്നീട് ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാതിരുന്ന സുമന്‍ ഈയടുത്താണ് ബിജെപിയില്‍ ചേര്‍ന്നത്.
സിപിഐഎം ഏരൂര്‍ ടൗണ്‍ ബ്രാഞ്ച് അംഗം കെസി മുകുന്ദനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുകുന്ദനെ സിപിഐഎം ഇത് വരെ പുറത്താക്കിയിട്ടില്ല. എല്‍ഡിഎഫിന് വേണ്ടി ഇവിടെ മത്സരിക്കുന്നത് സിപിഐ ആണ്. മുന്‍ പഞ്ചായത്തംഗവും സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗവുമായ എജെ ദിലീപാണ് മത്സരിക്കുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









