തിരുവനന്തപുരം: ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ തിരുവനന്തപുരം ജില്ലാ കോഓർഡിനേറ്റർ ബൈജു നെല്ലിമൂട് (52) കോവിഡ് ബാധിച്ചു മരിച്ചു.
മികച്ച ജീ വകാരുണ്യ പ്രവർത്തകനായിരുന്ന ബൈജു 140 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. റീജിയണൽ കാൻസർ സെന്ററിൽ വരുന്ന രോഗികൾക്ക് സൗജന്യമായി ഭക്ഷണം നൽകാനും അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു. ഡോ. ബോബി ചെമ്മണ്ണൂരിന്റെ തിരുവനന്തപുരം ജില്ലയിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹത്തോ ടൊപ്പം തോൾ ചേർന്ന് പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ബൈജു. സമൂഹത്തിലെ അശരണർക്ക് എന്ത് സഹായം ചെയ്യാനും ഏതു സമയത്തും തയ്യാറായിരുന്ന ഒരു മനുഷ്യസ്നേഹിയെയാണ് നമുക്ക് നഷ്ടമായത് എന്ന് ഡോ. ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഭാര്യ ബിന്ദു, മകൻ നന്ദകിഷോർ.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








