കണ്ണൂർ: കണ്ണൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. എം. പി . കെ സുധാകരന് ബോബി ഫാൻസ് കോഓർഡിനേറ്ററായ പി. അനീഷ് ബാബുവാണ് ആംബുലൻസ് കൈമാറിയത്.
കഴിഞ്ഞ ദിവസം കൽപ്പറ്റയിലും കോഴിക്കോടും ഇതേ പോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ധർമടം നിയോജകമണ്ഡലം കോഓർഡിനേറ്റർ സി. രഘുനാഥ്, അഴീക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് രാഹുൽ, എം പിയുടെ പി എ വിപിൻ മോഹൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








