തൃശ്ശൂർ: തൃശ്ശൂരിലെ കോവിഡ് രോഗികൾക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നതിനായി ബോബി ഫാൻസ് ആംബുലൻസ് കൈമാറി. മേയർ എം കെ വർഗീസിന് ബോബി ഫാൻകോഓർഡിനേറ്റർമാരായ ജോജി എം ജെ, അഭിലാഷ് എന്നിവരാണ് ആംബുലൻസ് കൈമാറിയത്.
കഴിഞ്ഞ ദിവസങ്ങളിൽ കൽപ്പറ്റയിലും കോഴിക്കോടും കണ്ണൂരും ഇതേപോലെ ആംബുലൻസുകൾ കൈമാറിയിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാജൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കുണ്ടംകുളത്തി, കാൺസിലർ കരോലിൻ ജറീഷ്, കോർപറേഷൻ സെക്രട്ടറി വിനു കുഞ്ഞപ്പൻ, അസിസ്റ്റന്റ് സെക്രട്ടറി അരുൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








