കൊച്ചി: മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ വൈറ്റിലയിലെ നവീകരിച്ച ശാഖ സൊസൈറ്റിയുടെ പ്രമോട്ടറും 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂർ ) ഉദ്ഘാടനം ചെയ്തു. ഉമ തോമസ് എംഎല്‍എ, കൗൺസിലർ സോണി ജോസഫ് എന്നിവര്‍ ചടങ്ങിൽ ആശംസകളറിയിച്ചു. മലങ്കര ക്രെഡിറ്റ് സൊസൈറ്റിയുടെ ഡയറക്ടറായ ജിസ്സോ ബേബി, വൈസ് ചെയർപേഴ്സൺ മറിയാമ്മ പിയൂസ്, വൈസ് പ്രസിഡന്റ് ജോസ് മോഹന്‍, സിജിഎം പൗസണ് വർഗീസ് , ജനറൽ മാനേജർ രമേഷ്. കെ. എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.മലങ്കര ക്രെഡിറ്റ് സൊസൈറ്റിയില്‍ വെഹിക്കിൾ ലോൺ ബിസിനസ് ലോൺ അഗ്രിക്കൾചർ ട്രീ ലോൺ പ്രോപ്പർട്ടി ലോൺ പേഴ്സണൽ ലോൺ എന്നിങ്ങനെ എല്ലാവിധ ലോൺ സൗകര്യങ്ങളും മെമ്പർമാർക്ക് ഏറ്റവും കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാണ്. കൂടാതെ മെമ്പർമാർക്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ , റെക്കറിങ്ങ് ഡിപ്പോസിറ്റുകൾ , സേവിംങ്സ് അക്കൗണ്ടുകളൾ എന്നിവയ്ക്ക് ഉയർന്ന റിട്ടേൺ ഉറപ്പാക്കുന്നു. ഉദ്ഘാടന ദിവസം നടന്ന ലോണ്‍ മേളയിൽ 200 ൽ പരം മെമ്പർമാർക്കുള്ള വിവിധ ലോണുകള്‍ നല്കി. സൊസൈറ്റിയുടെ ലാഭ വിഹിതത്തില്‍ നിന്നും സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള നിര്‍ദ്ധനരായ രോഗികള്‍ക്കുള്ള ധന സഹായവും ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








